കുറ്റ്യാടി: (kuttiadi.truevisionnews.com) വൃക്കരോഗികളില്ലാത്ത ഗ്രാമപഞ്ചായത്താവാൻ കുറ്റ്യാടി ഒരുങ്ങുന്നു. കുറ്റ്യാടി ഗ്രാമപഞ്ചായത്തും തണലും സംയുക്തമായി പഞ്ചായത്തിലെ മുഴുവൻ ജനങ്ങളെയും വൃക്ക രോഗനിർണയ പരിശോധനയ്ക്ക് വിധേയമാക്കും.


പ്രാരംഭഘട്ടത്തിൽ തന്നെ വൃക്കരോഗം കണ്ടെത്തുകയും പരിഹാര വഴികൾ തേടുകയും ചെയ്യുന്ന ഒരു മാതൃകാ പദ്ധതിയാണിത്. മെയ് 20ന് മുമ്പ് എല്ലാ വാർഡുകളിലും രോഗ നിർണ്ണയ ക്യാമ്പുകൾ നടത്തും . തുടർ ചികിത്സയും, ബോധവൽക്കരണവും നടത്തി പൂർണ്ണമായ രോഗ പ്രതിരോധമാണ് ലക്ഷ്യം .
സംഘാടകസമിതി രൂപീകരണ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒടി നഫീസ അധ്യക്ഷത വഹിച്ചു. തണലിന്റെ സോഷ്യൽ വർക്ക് കോഡിനേറ്റർ AG ഫൈസൽ പദ്ധതി വിശദീകരിച്ചു .
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ മോഹൻദാസ് ,, പി.പി ചന്ദ്രൻ മാസ്റ്റർ,ഗീത എ.ടി , പി സി രവീന്ദ്രൻ മാസ്റ്റർ, ടി സുരേഷ് ബാബു, ഒ വി ലെത്തീഫ്, വി പി മൊയ്തു, സി എച്ച് ശരീഫ് , കെ.എം മുഹമ്മദലി എന്നിവർ ആശംസ നേർന്നു . സംഘാടക സമിതി ചെയർമാനായി സബിന മോഹനനെയും, കൺവീറായി ഹാഷിം നമ്പാട്ടിലിനെയും തെരഞ്ഞെടുത്തു.
ഹെൽത്ത് ഇൻസ്പെക്ടർ ഗായത്രി ദേവി സ്വാഗതവും സബിനമോഹൻ നന്ദിയും പറഞ്ഞു. തണലുമായ് കൈകോർത്ത് ആരോഗ്യരംഗത്ത് അനുകരണീയ ചുവടുകൾ തീർക്കാനൊരുങ്ങുന്ന കുറ്റ്യാടി ഗ്രാമപഞ്ചായത്ത് കേരളത്തിന് തന്നെ മാതൃകയാവാനുള്ള ഹോംവർക്കിലാണ്.
#Organizing #committee #formed #Kuttiadi #grama #panchayath #without #kidney #patients