---
title: "‘അറിവരങ്ങ്’ കുന്നുമ്മലിൽ പങ്കുചേർന്നത് വിദ്യാർഥികളും രക്ഷിതാക്കളും"
english_title: "Students and parents participated in 'Arivarang' Kunnummal"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/60986/students-and-parents-participated-in-arivarang-kunnummal"
published_at: "2022-08-11T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4b9f6000bc_Untitled-1.jpg"
keywords: []
---

# ‘അറിവരങ്ങ്’ കുന്നുമ്മലിൽ പങ്കുചേർന്നത് വിദ്യാർഥികളും രക്ഷിതാക്കളും

> **Lead Summary:** **കുറ്റ്യാടി : **വിദ്യാർഥികളിൽ സാഹിത്യാഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാരംഗം കലാസാഹിത്യവേദി കുന്നുമ്മൽ ഉപജില്ലാ കമ്മിറ്റി ‘അറിവരങ്ങ്’ നടത്തി.

## Article Content

**കുറ്റ്യാടി : **വിദ്യാർഥികളിൽ സാഹിത്യാഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാരംഗം കലാസാഹിത്യവേദി കുന്നുമ്മൽ ഉപജില്ലാ കമ്മിറ്റി ‘അറിവരങ്ങ്’ നടത്തി.

എൽ.പി., യു.പി. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി സാഹിത്യക്വിസ് മത്സരവുമുണ്ടായി. കുന്നുമ്മൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. ബിന്ദു ഉദ്ഘാടനംചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ ഇ. അഷ്റഫ് അധ്യക്ഷനായി.

ശ്രീനി എടച്ചേരി മുഖ്യാതിഥിയായി. വിദ്യാരംഗം കൺവീനർ പി.പി. ദിനേശൻ, സജീവൻ മൊകേരി, കെ.പി. ദിനേശൻ, വി.കെ. രമേശൻ, രമേശ് ബാബു കാക്കന്നൂർ, എ. റഷീദ്, യു.വി. വിനോദ്, കെ.പി. ഗിരീഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.

**എൽ.പി. വിഭാഗം- **എ. വൈഗ ലക്ഷ്മി (എൽ.പി.എസ്. നിട്ടൂർ), പി. ഗായത്രി (ജി.എൽ.പി.എസ്. ചേരാപുരം), എസ്.ആർ. കൽഹാര (ചേരാപുരം നോർത്ത് എം.എൽ.പി.എസ്).

** യു.പി.- **കെ.ആർ. അഭിഷേക് (കെ.വി.കെ.എം.എം.യു.പി.എസ്. ദേവർകോവിൽ), ഇഷാൻ നിരഞ്ജയ് (എ.ജെ. ജോൺ എച്ച്.എസ്.എസ്. ചാത്തങ്കോട്ടുനട), എ. ദേവ തീർഥ്‌ (നരിപ്പറ്റ നോർത്ത് എൽ.പി.എസ്.).

** ഹൈസ്കൂൾ- **അഭിഷേക് നമ്പീശൻ (എൻ.എച്ച്.എസ്.എസ്. വട്ടോളി), ഷിവാനി (ആർ.എൻ.എം.എച്ച്.എസ്.എസ്. നരിപ്പറ്റ), അവന്തിക (എച്ച്.എസ്. കാവിലുംപാറ).

** രക്ഷിതാക്കൾ-** പി.എം. നിഷാന്ത് (ഒ.സി.എം.ജി.യു.പി.എസ്. ചെറുകുന്ന്), പി. ഹാരിസ് (എം.ഐ.യു.പി.എസ്. കുറ്റ്യാടി), അനൂപ് കൃഷ്ണൻ (എ.എം.യു.പി.എസ്. കായക്കൊടി).

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/60986/students-and-parents-participated-in-arivarang-kunnummal)