കുറ്റ്യാടി :പത്താംതരം പരീക്ഷയുടെ സമ്മർദം കുറയ്ക്കാനും ആത്മവിശ്വാസം പകരാനുമാണ് കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎ മണ്ഡലത്തിലെ ഓരോ വിദ്യാർത്ഥിക്കും കത്ത് നൽകിയത് .


'ചെറിയ പോരായ്മകളിൽ അധികം വേവലാതി വേണ്ട, അവ മറന്ന് തുടർപഠനത്തിൽ ശ്രദ്ധാലുവാകൂ'- ചേർത്തുപിടിക്കലിന്റെ ഇഴയടുപ്പമുണ്ട് എംഎൽഎ കുട്ടികൾക്കായി എഴുതിയ കത്തിൽ.
കുറ്റ്യാടി മണ്ഡലം ബഹുജന വിദ്യാഭ്യാസ കൂട്ടായ്മയായ 'സ്മാർട്ട് കുറ്റ്യാടി'യുടെ ഭാഗമായാണ് വിദ്യാർഥികൾക്ക് എംഎൽഎയുടെ കത്ത്.ചിട്ടയായ പഠനത്തിന് സഹായകരമായ 16 നിർദേശങ്ങളാണ് കത്തിന്റെ ഉള്ളടക്കം.
"രാവിലെ എഴുന്നേറ്റ് പഠിക്കുന്നതിന് പ്രാധാന്യം നൽകുക, ശ്രദ്ധ വേണം ആരോഗ്യത്തിനുലും, വ്യക്തിശുചിത്വത്തിലും' തുടങ്ങി ഒരേസമയം രക്ഷിതാവും അധ്യാപകനുമാവുന്നുണ്ട് എംഎൽഎ. കുട്ടികൾക്ക് മനഃശാസ്ത്ര വിദദ്ധരുടെ സേവനവും ഉറപ്പാക്കുന്നുണ്ട് പദ്ധതി.
വിദ്യാലയങ്ങളിൽ വിദഗ്ധരുടെ മോട്ടിവേഷൻ ക്ലാസ്, പ്രദേശിക പഠന ക്ലിനിക്, രക്ഷിതാക്കൾക്ക് ബോധവൽക്കരണം എന്നിവ സമയ ബന്ധിതമായി സംഘടിപ്പിച്ചു.
പരീക്ഷയെഴുതുന്ന കുട്ടികൾക്കും 'സ്മാർട്ട് കുറ്റ്യാടി' ബഹുജന കൂട്ടായ്മയിലൂടെ സേവനം എത്തിക്കുന്നു. മികച്ച വിജയം ഉറപ്പാക്കുകയാണ്. 'എളുപ്പമാണ് എസ്.എസ്.എൽ.സി'യിലൂടെ
Easy SSLC'; MLA's letter for children