നരിപ്പറ്റ: കേരളസർക്കാർ 2022-23 വർഷം നരിപ്പറ്റ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ ഭാഗമായി ജില്ലാ ഗുണനിയന്ത്രണ വിഭാഗം കോഴിക്കോടും കൈവേലി ക്ഷീരോൽപാദക സഹകരണ സംഘവും ചേർന്ന് പാൽ ഗുണമേൻമ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.


കൈവേലി പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന പരിപാടി നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി ഉദ്‌ഘാടനം ചെയ്തു.
ക്ഷീരസംഘം പ്രസിഡന്റ് രഘുമാസ്റ്റർ സ്വാഗതം ചെയ്ത ചടങ്ങിൽ മുഹമ്മദ് കക്കട്ടിൽ അധ്യക്ഷത വഹിച്ചു.
ഭക്ഷ്യ സുരക്ഷയും പാലിന്റെ ഗുണനിലവാരവും എന്ന വിഷയത്തിൽ കോഴിക്കോട് ഗുണ നിയന്ത്രണ ഓഫീസർ എൻ ശ്രീകാന്തിയും വേനൽക്കാല പശു പരിപാലനം,ഗോഗങ്ങൾ എന്ന വിഷയത്തിൽ ഡോ.അഥീന സേവിയർ( വെറ്റിനറി സർജൻ.മൊബൈൽ വെറ്റിനറി യൂണിറ്റ് തൂണേരി ബ്ലോക്ക്) ക്ലാസ് എടുത്തു.
നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് 7 വാർഡ് മെമ്പർ അജിത വി ടി ആശംസയും ക്ഷീരസംഘം സെക്റട്ടറി നീമ കെ എം നന്ദിയും പറഞ്ഞു.
A milk quality awareness program was organized as part of Ksheeragram project