വേളം: ജില്ലാ പഞ്ചായത്ത് പ്ലാൻ ഫണ്ട് ചെലവിട്ട് വേളം പഞ്ചായത്തിൽ നടപ്പാക്കുന്ന വികസന പദ്ധതികൾക്ക് തുടക്കമായി.


45 ലക്ഷം വകയിരുത്തി നിർമിക്കുന്ന മുണ്ടക്കൽ ഗുളികപ്പുഴ റോഡ്, 10 ലക്ഷം രൂപ ചെലവിടുന്ന ചങ്ങരംകണ്ടി കുടിവെള്ള പദ്ധതി എന്നീ പ്രവൃത്തികളാണ് ആരംഭിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി സുരേന്ദ്രൻ അധ്യക്ഷനായി.
വേളം പഞ്ചായത്ത് പ്രസിഡന്റ് നെയിമ കുളമുള്ളതിൽ, ജില്ലാ പഞ്ചായത്തംഗം സി എം ബാബു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുമ മലയിൽ, കെ കെ മനോജൻ, കെ സി സിത്താര, കെ കെ ഷൈനി, പഞ്ചായത്ത് പ്രസിഡന്റ് വി കെ അബ്ദുല്ല, ടി വി മനോജൻ, മടത്തിൽ ശ്രീധരൻ, സി രാജീവൻ, കുനിയിൽ രാഘവൻ, എൻ പി ശശി എന്നിവർ സംസാരിച്ചു.
ബീന കോട്ടേമ്മൽ സ്വാഗതം പറഞ്ഞു.
Velam district panchayat development projects have started