കുറ്റ്യാടി: (kuttiadi.truevisionnews.com) സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ ബ്ലോക്ക് പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട കുന്നുമ്മലിനുള്ള പുരസ്‌കാരം മന്ത്രി ഒ ആർ കേളുവിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, അംഗങ്ങൾ ജീവനക്കാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.


ചടങ്ങിൽ ബ്ലോക്കിലെ മികച്ച ഹരിത പഞ്ചായത്തുകൾക്കും ഹരിത സ്ഥാപനങ്ങൾക്കുമുള്ള ഉപഹാരം മന്ത്രി കൈമാറി. കുറ്റ്യാടി പഴയ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച പരിപാടിയിൽ കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ അധ്യക്ഷനായി.
ഇ കെ വിജയൻ എം എൽ എ ജില്ലാ പ്രസിഡന്റ് ഷീജ ശശി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ പി ജി ജോർജ്, കെ സജിത്ത്, ഒ, ടി നഫീസ, പി. എം കുമാരൻ, ഒ പി ഷിജിൽ, ബാബു കാട്ടാളി, ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി സുരേന്ദ്രൻ, ലീബ സുനിൽ, എം പി കുഞ്ഞിരാമൻ, സി എൻ ബാലകൃഷ്ണൻ, ശ്രീജേഷ് ഊരത്, വി പി മൊയ്തു, ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ടി പി പ്രസാദ് എന്നിവർ സംസാരിച്ചു
Kunnummal third best panchayath in state