May 11, 2025 11:29 AM

വട്ടോളി: (kuttiadi.truevisionnews.com) എസ്എസ്എൽസി പരീക്ഷയിൽ പതിനെട്ടാം തവണയും വിജയ തിളക്കത്തിൽ വട്ടോളി സംസ്‌കൃതം ഹൈസ്കൂ‌ൾ. 366 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതി വിജയം വരിച്ചത്. 79 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചു.

പഠനത്തിനു പുറമെ കലാരംഗത്തും കായിക രംഗത്തും മികച്ച പ്രകടനം കൈവരിക്കാൻ കഴിഞ്ഞു ഈ വിദ്യാലയത്തിന്. എസ്എസ്എൽസിക്ക് പതിനെട്ടാം വർഷവും നൂറു മേനി കൊയ്തതിന്റെ ആഹ്ളാദതിമിർപ്പിലാണ് അധ്യാപകരും വിദ്യാർഥികളും.

വിജയികളെ സ്കൂൾ സ്റ്റാഫും പി.ടി.എയും അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് പി.കെ.പത്മനാഭൻ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് വി.പി.ശ്രീജ അധ്യക്ഷത വഹിച്ചു.

Vattoli Sanskrit HS wins SSLC exame

Next TV

Top Stories