കക്കട്ടിൽ: അമ്പലക്കുളങ്ങര ശ്രീ പാർവതി പരമേശ്വര ക്ഷേത്രത്തിലെ കൊടിമര ഘോഷയാത്ര മാർച്ച് 11 ന് വൈകീട്ട് നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.


ക്ഷേത്രത്തിന് ആവശ്യമായ ലക്ഷണമൊത്ത തേക്കുമരം ആചാരനുഷ്ടാനത്തോടെ മുറിച്ച് വാദ്യഘോഷങ്ങളോടെ ക്ഷേത്രത്തിൽഎത്തിക്കും.
വയനാട്ടിലെ അഞ്ച് കുന്നിൽ നിന്നാണ് തേക്ക് മരം കൊണ്ടുവരുന്നത്. മൊകേരി കലാ നഗറിൽ നിന്നു ഘോഷയാത്ര ആരംഭിക്കും. തുടർന്ന് പ്രഭാഷണം, ഭജന എന്നിവ നടക്കും.
ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും പ്രതിഷ്ഠാദിന ആഘോഷങ്ങളും മാർച്ച് 25 മുതൽ ഏപ്രിൽ രണ്ടു വരെ നടക്കും. പ്രതിഷ്ഠാദിനത്തിൽ കാലത്ത് ഭഗവതിക്ക് പൊങ്കാല സമർപ്പണവും നടക്കും.
Flag Procession on March 11; Srimad Bhagavata Saptaha Yajna and Pratistha Day