ചങ്ങരംകുളം: ആലക്കാട് എം എൽ പി സ്കൂൾ ഈ വർഷത്തെ നീന്തൽ പരിശീലനത്തിന് തുടക്കം കുറിച്ചു.


അതിജീവനത്തിന്റെ സാധ്യതയിലൂന്നി എട്ടാം വർഷവും നീന്തൽ പരിശീലനം കുട്ടികളിൽ ആവേശം വിതറി. നീന്തൽ പരിശീലനം കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷിജിൽ ഉദ്ഘാടനം നിർവ്വഹിച്ചു.
കായക്കൊടി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഒ.പി മനോജ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എ.വി.നാസറുദ്ദീൻ സ്വാഗതം പറഞ്ഞു.
കൃഷ്ണൻ കാനാല, റഹീം, ദിവ്യ, കെ.ദിവാകരൻ, എം.ഫാത്തിമ, ഇ.ജസീല, ജി.എസ്.പ്രസീത, എം.അൻസബ്, സ്കൂൾ ലീഡർ സൻഹ ഫാത്തിമ എന്നിവർ സന്നിഹിതരായി.
Swimming practice has started new