വേളം: എൽഡിഎഫ് മെമ്പർമാരുടെ പ്രതിഷേധം തികച്ചും രാഷ്ട്രീയ പ്രേരിതമെന്ന് വേളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ.


ഇന്ന് നടന്ന വേളം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ, ലൈഫ് ഭവന പദ്ധതി അജണ്ടയിലില്ലാതിരുന്നിട്ടും അതിന്റെ പേരിൽ അനാവശ്യ തർക്കത്തിലേർപ്പെട്ട് ബഹളമുണ്ടാക്കുകയാണ് ചെയ്തതെന്ന് പ്രസിഡന്റ് നയീമ കുളമുള്ളതിൽ സൂചിപ്പിച്ചു.
കുന്നുമ്മൽ ബ്ലോക്കിൽ ഏറ്റവും കൂടുതൽ വീടുകൾ നൽകാൻ തീരുമാനമെടുത്തത് വേളം ഗ്രാമ പഞ്ചായത്താണെന്നും പ്രസിഡന്റ് വിശദീകരിച്ചു. പഞ്ചായത്തിന്റെ വിഭവ ലഭ്യത പരിഗണിച്ച് പരമാവതി വീടുകൾ നൽകാനാണ് പഞ്ചായത്തിന്റെ തീരുമാനമെന്നും പ്രസിഡന്റ് പറഞ്ഞു.
protest; The President said that it was completely politically motivated