മന്ത്രിക്ക് എംഎൽഎ കത്ത് നൽകി; സ്ത്രീകളോട് മോശമായി പെരുമാറിയ ഡോക്ടർക്കെതിരെ നടപടി വേണം

മന്ത്രിക്ക് എംഎൽഎ കത്ത് നൽകി; സ്ത്രീകളോട് മോശമായി പെരുമാറിയ ഡോക്ടർക്കെതിരെ നടപടി വേണം
Mar 15, 2023 06:17 PM | By Vyshnavy Rajan

കുറ്റ്യാടി : ജോലി സമയത്ത് കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ മദ്യപിച്ച് എത്തി സ്ത്രീകളായ രോഗികളോട് അപമര്യാദയായി പെരുമാറിയ ഡോക്ടർക്കെതിരെ അടിയന്തിര അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും, സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ആവശ്യപ്പെട്ടു.

നിയമസഭയിൽ വച്ച് ആരോഗ്യവകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് എം എൽ എ കത്ത് നൽകിയിട്ടുണ്ട്. അങ്ങേയറ്റം അപലപനീയമായ സംഭവമാണ് ഇന്നലെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ വച്ച് നടന്നത്.

ധാരാളം രോഗികൾ കാഷ്വാലിറ്റി പരിചരണത്തിനായി ഡോക്ടറുടെ സേവനം കാത്തു നിൽക്കുന്ന സമയത്താണ് ഈ മോശം പെരുമാറ്റം ഡോക്ടറുടെ ഭാഗത്തുനിന്നും ഉണ്ടായത്.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും, ഹോസ്പിറ്റൽ മാനേജ് കമ്മിറ്റി അംഗങ്ങളും തക്ക സമയത്ത് ഇടപെട്ടത് കാരണം കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാകുകയുണ്ടായി.

ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാതിരിക്കാൻ കുറ്റം ചെയ്ത ഡോക്ടർക്കെതിരെ കർശന നടപടികളുമായി മുന്നോട്ടു പോകണം എന്നും മന്ത്രിയോട് അഭ്യർത്ഥിച്ചതായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

MLA gave letter to Minister; Action should be taken against the doctor who misbehaved with women

Next TV

Related Stories
നരിപ്പറ്റയിൽ പെൻഷനേഴ്സ് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം

May 13, 2025 10:19 AM

നരിപ്പറ്റയിൽ പെൻഷനേഴ്സ് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം

പെൻഷനേഴ്സ് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം...

Read More >>
വര്‍ണ സാന്ത്വനം; ചിത്രകാര സംഗമം സംഘടിപ്പിച്ച് ചാരുത ട്രസ്റ്റ്

May 12, 2025 09:39 PM

വര്‍ണ സാന്ത്വനം; ചിത്രകാര സംഗമം സംഘടിപ്പിച്ച് ചാരുത ട്രസ്റ്റ്

ചിത്രകാര സംഗമം സംഘടിപ്പിച്ച് ചാരുത ട്രസ്റ്റ്...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

May 12, 2025 09:09 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

വടകര പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മികച്ച...

Read More >>
ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതിക്ക് വിജയകരമായ മുന്നേറ്റം

May 12, 2025 09:05 PM

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതിക്ക് വിജയകരമായ മുന്നേറ്റം

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ്...

Read More >>
കുറ്റ്യാടിയിൽ മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു

May 12, 2025 05:04 PM

കുറ്റ്യാടിയിൽ മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു

കുറ്റ്യാടിയിൽ മഹാത്മാഗാന്ധി കുടുംബ സംഗമം...

Read More >>
Top Stories