കുറ്റ്യാടി: കെറയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യമുയർത്തി സിൽവർ ലൈൻ വിരുദ്ധ സമിതി നിയോജ മണ്ഡലം കൺവീനർ ടി സി രാമചന്ദ്രൻ നയിച്ച കേരള സംരക്ഷണ ജാഥ കുറ്റ്യാടിയിൽ സമാപിച്ചു.


സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുക, പശ്ചിമഘട്ടത്തെ സംരക്ഷിക്കുക, സമരക്കാരുടെ പേരിലുള്ള കള്ളക്കേസുകൾ പിൻവലിക്കുക എന്നീ ആ വിശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ നടത്തിയത്.
സമരസമിതി ചെയർമാൻ എം പി ബാബുരാജ് ഉൽഘാടനം ചെയ്തു. ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. മിനി കെ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി.
എം കെ രാജൻ, ഹാഷിം നമ്പാടൻ, ലത്തീഫ് ചുണ്ടയിൽ, വി പി ജമാൽ, വി കെ ബാലകൃഷ്ണൻ, എം കെ രവീന്ദ്രൻ, ജാഥാലീഡർ ടി സി രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു
The Anti-Silver Line Janaki Samiti has concluded the Kerala Protection March