വേളം: മഴയത്ത് മുമ്പേ ശുചീകരണ പ്രവർത്തിയിൽ മുഴുകി വേളം.വേളം ഗ്രാമ പഞ്ചായത്ത് പെരുവയൽ, കുറിച്ചകം പാടശേഖരത്തിലെ തോട്, ഓട, ജല സംഭരണികൾ എന്നിവിടങ്ങളിൽ അടിഞ്ഞുകൂടിയ ചളിയും, മാലിന്യങ്ങളും നീക്കി ശുചീകരിക്കുന്ന പ്രവർത്തി ഉദ്ഘാടനം വേളം ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡണ്ട് കെ.സി. ബാബു മാസ്റ്റർ നിർവഹിച്ചു. സമിതി സെക്രട്ടറി കെ.എം.രാജീവൻ മുഖവുര ഭാഷണം നടത്തി.


പാടശേഖര സമിതി പ്രസിഡണ്ട് . പി.ഷരീഫ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ വി.പി. സുധാകരൻ മാസ്റ്റർ, എം.സി. മൊയ്തു എ.ഡി.സി അംഗം കെ.കെ.നൗഷാദ് , കർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ പങ്കെടുത്തു. ശുചീകരണ പ്രവർത്തനം മൂലം കനാൽ തുറക്കുന്നതോടു കൂടി നീരൊഴുക്ക് സുഗമമാകാനും, മഴക്കാല മുന്നൊരുക്കം നടത്താനും സാധിക്കും. പ്രദേശത്തെ അൻമ്പതോളം തൊഴിലുറപ്പ് തൊഴിലാളികളാണ് തോടുകളിൽ കയർ ഭൂവസ്ത്രം വിരിക്കലും ശുചീകരണ പ്രവർത്തനങ്ങളും നടത്തുന്നത്.
Before the rain comes; Time to indulge in cleaning work