കക്കട്ടില്‍: മൊയ്തു തെക്കയില്‍ എഴുതി ഐ.ഡി ബുക്സ് പ്രസിദ്ധീകരിച്ച കഥാ സമാഹാരം കോരന്റെ പാട്ട് കവി വീരാന്‍കുട്ടി പ്രകാശനം ചെയ്തു. കവി നന്ദനന്‍ മുള്ളമ്പത്ത് ഏറ്റുവാങ്ങി. നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാട്ടാളി ബാബു പരിപാടി ഉദ്ഘാടനം ചെയതു. നമ്പ്യാത്താംകുണ്ട് കിഴക്കേടത്ത് വയല്‍ സി.എച്ച്.മുഹമ്മദ് കോയ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജയചന്ദ്രന്‍ മൊകേരി മുഖ്യാതിഥിയായി.


കുഞ്ഞബ്ദുല്ല സി.പി അധ്യക്ഷനായി. പി.അബ്ദുല്‍ ലത്തീഫ് പുസ്തക പരിചയം നടത്തി. വിശ്വനാഥന്‍ മാസ്റ്റര്‍, എം.പി സൂപ്പി, എം.പി ജാഫര്‍ മാസ്റ്റര്‍, എം.പി.കുഞ്ഞിരാമന്‍ മാസ്റ്റര്‍, സമദ് നരിപ്പറ്റ, ടി.പി.എം തങ്ങള്‍, ഇ.വി.ചന്ദ്രന്‍, എം.സി.ചാത്തു മാസ്റ്റര്‍, രവി പുറ്റങ്കിയില്‍, അന്ത്രു തെക്കയില്‍, പാലോല്‍ കുഞ്ഞമ്മദ് സംസാരിച്ചു. മൊയ്തു തെക്കയില്‍ മറുപടി പ്രസംഗം നടത്തി. രവി പാലോളളതില്‍ സ്വാഗതവും ടി മുഹമ്മദലി നന്ദിയും പറഞ്ഞു.
Koran's Song; Collection of stories released