കക്കട്ടിൽ : പാതിരപ്പറ്റ ടൗണിലെ അടച്ചിട്ട കടവരാന്തയിൽ 70കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്ന കാഴ്ചശക്തിയില്ലാത്ത വൃദ്ധന്റെ മരണത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. പാതിരപ്പറ്റയിലെ പാറേൽ ബാബു ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് ഓലമേഞ്ഞ കടയുടെ വരാന്തയിൽ കയറിൽ കെട്ടിത്തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്.


കുറ്റ്യാടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്‌റ് നടത്തി മൃതദേഹം പോസ്റ്റ്ട്ടമോർട്ടത്തിനായി കൊണ്ടുപോയി. തമിഴ്നാട് സ്വദേശിയായ ബാബു പാതിരപ്പറ്റയിലെ കരിങ്കൽ ക്വാറിയിൽ പണിക്കെത്തിയതാണ്. ക്വാറിനിലച്ച് ജോലി നഷ്ടപ്പെട്ട ബാബു അനധികൃതമായി മദ്യവിൽപ്പന നടത്താറുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മാണി, അഞ്ജനം എന്നിവർ ഭാര്യമാരാണ്. മക്കൾ: രാജേഷ്, രതീഷ്, മണികണ്ഠൻ, അപ്പു.
A blind old man hanged on a gallows; Locals call it a mystery