അരൂർ: അരൂരിൽ പ്രചരണ ജാഥ നടത്തി.കേന്ദ്ര സർക്കാരിന്റെ തൊഴിലാളി - കർഷക വിരുദ്ധ നയങ്ങൾക്കെതിരെയാണ് പ്രചരണ ജാഥ നടത്തിയത്. സി.ഐ.ടി.യു,എ. ഐ.കെ.എസ് ,എ ഐ എ ഡബ്ല്യു യു കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഏപ്രിൽ 5 ന് നടക്കുന്ന മസ്ദൂർ ' കിസാൻ സംഘർഷ് റാലിയുടെ പ്രചരണാർത്ഥമാണ് അരൂർ മേഖല യിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചത്.


കെ.എസ്.കെ.ടി.യു നാദാപുരം ഏരിയ വൈസ് പ്രസിഡൻ്റ് കെ.പി ബാലൻ ഉദ്ഘാടനം ചെയ്യ്തു. കൂടുത്താംകണ്ടി രവി അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ സി.പി നിധീഷ്, സി കെ കൃഷ്ണൻ, ഒ രമേശൻ, എം ധനേഷ്, കെ പി ബിജേഷ് സംസാരിച്ചു.
Parliament March; A campaign march was held