കുറ്റ്യാടി: കേരള സർക്കാർ സഹകരണ വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന സഹകരണ തണ്ണീർ പന്തലുകൾ എന്ന പദ്ധതിയുടെ ഭാഗമായി ചെറിയ കുമ്പളം അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റി 'തണ്ണീർ പന്തൽ' ഒരുക്കി. വേനൽചൂട് ശക്തമായ സാഹചര്യത്തിൽ വഴിയോരങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്.


ലോക ജലദിനത്തിൽ നടന്ന ചടങ്ങ് സൊസൈറ്റി പ്രസിഡന്റ് എൻ.പി.വിജയൻ ഉദ്ഘാടനം ചെയ്തു. എം.രജീഷ്, എൻ.എം.സാവിത്രി, ബി.ജിതിൽ, വാഴയിൽ ഉബൈദ്, കെ.കെ.അരുൺ, എ.കെ.സുമലേഷ്, കെ.എം.അഭിജിത്ത്, സി.കെ.ബിന്ദു, കെ.എം.സജിൻ എന്നിവർ പങ്കെടുത്തു.
Tanneer Pandal; Drinking water on roadsides in summer heat