കുറ്റ്യാടി: കുറ്റ്യാടിയുടെ ഫോട്ടോഗ്രാഫർ, കലാകാരൻ, സാമൂഹ്യപ്രവർത്തകൻ ഒ.കണാരൻ( ധന്യ സ്റ്റുഡിയോ ) അനുസ്മരണം COCA ( സെൻട്രൽ ഓർഗനൈ സേഷൻ ഓഫ് ക്യാമറ ആർട്ടിസ്റ്റ് ) നാദാപുരം ചാപ്റ്ററിന്റെ നേതൃത്വത്തിൽ കുറ്റ്യാടി രൂപം സ്റ്റുഡിയോയിൽ വച്ചു നടന്നു.


ഫോട്ടോഗ്രാഫി രംഗത്തെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് COCA യുടെ ജില്ലാ ജോയിന്റ് സെക്രട്ടറി വേണു കല്ലാച്ചി, ജില്ലാ വൈസ് പ്രസിഡന്റ് ലിനീഷ് അമ്പലകുളങ്ങര, രാജൻ രചന, നാണു നൈസ് ഫോട്ടോസ്, രാജീവൻ കുറ്റ്യാടി, രാജൻ S R, എന്നിവർ സംസാരിച്ചു.ചടങ്ങിൽ വൈഷ്ണവ് കുറ്റ്യാടി നന്ദി പ്രകാശിപ്പിച്ചു.
commemoration; A photographer of the black and white era