നരിപ്പറ്റ: ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.സി. പൊക്കന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു.

യു.ഡി.എഫ്. ജില്ലാചെയർമാൻ കെ. ബാലനാരായണൻ ഉദ്ഘാടനംചെയ്തു. സി.കെ. നാണു അധ്യക്ഷനായി.
പി.ടി. സുരേന്ദ്രൻ, വി.എം. ചന്ദ്രൻ, സി.വി. കുഞ്ഞികൃഷ്ണൻ, അരയിലത്ത് രവി, കെ.പി. രാജൻ, മൊയ്‌ദു കൊരങ്കോട്, വത്സലകുമാരി, ടി.പി. ശങ്കരൻ, എം. കുഞ്ഞിരാമൻ തുടങ്ങിയവർ സംസാരിച്ചു.
Congress leader K.C. Pocken was remembered