കുറ്റ്യാടി: ദേവർകോവിലിലെ ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച അസ്മിനയുടെ കേസിൽ അന്വേഷണം വ്യാപിപ്പിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. അസ്മിനയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ജംഷീറിനെയും, ഭർതൃമാതാവ് നഫീസ യേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.


എന്നാൽ ഇവർ അല്ലാതെ കൂട്ടുപ്രതികളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചാലെ അസ്മിനയുടെ മരണത്തിലേക്ക് നയിച്ച യഥാർത്ഥ പ്രതികളെ പോലീസിന് കണ്ടെത്താൽ കഴിയുകയുള്ളു. ജംഷീറിൻ്റെ രണ്ട് സഹോദരിമാരുടെയും പേരിൽ പോലീസ് ആദ്യഘട്ടത്തിൽ എഫ്.ഐ.ആർ.റജിസ്റ്റർ ചെയ്തിരുന്നു.
ഇതിൽ ഉമ്മയുടെയും സഹോദരിമാരുടെയും ഗുരുതരമായ പീഡനത്തെ തുടർന്നാണ് അസ്മിനയെ മരണത്തിലേക്ക് നയിച്ചതെന്നും രേഖപ്പെടുത്തിയിരുന്നു. വാണിമേൽ സ്വദേശിയായ സഹോദരി ഭർത്താവും പീഡനത്തിന് നേതൃത്വം നൽകിയതായി കണ്ടെത്തിയിട്ടുണ്ട്.
ആവശ്യമായ തെളിവുകൾ ശേഖരിച്ച് കേസ് അന്വേഷണം ശരിയായ ദിശയിൽ നീങ്ങണമെന്നും അസ്മിനയുടെ മരണവുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആക് ക്ഷൻ കമ്മിറ്റി ചെയർമാൻ വി.പി.കുഞ്ഞബ്ദുള്ള, കൺവീനർ എം.കെ.ശശി, ട്രഷറർ കെ.പി.കുഞ്ഞമ്മദ് എന്നിവർ പത്രക്കുറിപ്പിൽ പറഞ്ഞു.
Asmina's mysterious death; The inquiry should be extended to other accused - Action Committee