കക്കട്ടിൽ: എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളിൽ ചരിത്ര പാഠങ്ങൾ ഒഴിവാക്കുന്ന, ചരിത്രത്തെ വക്രീകരിക്കുകയും കാവിവൽകരിക്കുകയും ചെയ്യുന്ന കേന്ദ്ര ഗവൺമെന്റ് നടപടിക്കെതിരെ കെ.എസ് ടി.എ കുന്നുമ്മൽ സബ് ജില്ല കമ്മിററിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്‌ന സദസ് സംഘടിപിച്ചു.


പരിപാടി സി.പി.ഐ.എം. ജില്ല കമ്മിറ്റിയംഗം എ.എം. റഷീദ് ഉദ്ഘാടനം ചെയ്യുതു. വി.അനിൽ അധ്യക്ഷനായിരുന്നു. കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റിയംഗം സി. സതീശൻ മുഖ്യ പ്രഭാഷണം നടത്തി.
ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.കെ. ബാബു ആശംസ അർപ്പിച്ച് സംസാരിച്ചു. സബ് ജില്ല സിക്രട്ടറി കെ.പി.ബിജു സ്വാഗതം പറയുകയും ജോ: സെക്രട്ടറി അനുഷ അശോക് നന്ദി പറയുകയും ചെയ്തു.
protest crowd; KSTA against skipping history lessons