മൊകേരി: മോകേരിയില്‍ നടക്കുന്ന മെയ്ദിന റാലിയില്‍ 10000 തൊഴിലാളികളും കുടുംബാംഗങ്ങളും അണിചേരും. മെയ്ദിന റാലിയുടെ വിജയത്തിനായി മൊകേരിയില്‍ സിഐടിയു കുന്നുമ്മല്‍ ഏരിയാ തൊഴിലാളി കണ്‍വെന്‍ഷന്‍ നടന്നു.


കണ്‍വെന്‍ഷന്‍ സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം കെ.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. കെ.ശശീന്ദ്രന്‍ അധ്യക്ഷനായി. എ.എം.റഷീദ്, എന്‍.കെ.ഷിജു, കെ.ടി.രാജന്‍, എന്നിവര്‍ സംസാരിച്ചു.
ടി.കെ.ബിജു സ്വാഗതവും കെ.സി.വിജയന്‍ നന്ദിയും പറഞ്ഞു. ടി.കെ.ബിജു (കണ്‍വീനര്‍ ), കെ.ശശീന്ദ്രന്‍ (ചെയര്‍മാന്‍), കെ.ടി.രാജന്‍ (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
May Day Rally; 10000 workers and family members will join CITU