വേളം: എ ഐ ടി യു സി ആയഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് ദിന റാലി നടത്തി. വേളം പള്ളിയത്ത് സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ ശശി ഉദ്ഘാടനം ചെയ്തു.


എ ഐ ടി യു സി മണ്ഡലം സെക്രട്ടറി പി കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി പി സുരേഷ് ബാബു,സി പി ഐ ആയഞ്ചേരി മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ, സി രാജീവൻ , സി കെ ബിജിത്ത് ലാൽ, ടി സുരേഷ്, അഡ്വ.കെ പി ബിനൂപ്, സുമാലയം കമല എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ സി കെ ബാബു സ്വാഗതവും കൺവീനർ കെ സത്യൻ നന്ദിയും പറഞ്ഞു.
റാലിക്ക് പി അനീഷ്, പി ടി കെ വിനോദൻ, സി പി രവി, കെ ടി കെ നാരായണൻ, കെ കെ രാജൻ, എൻ പി കുഞ്ഞിരാമൻ എന്നിവർ നേതൃത്വം നൽകി.
AITUC held May Day rally