കുറ്റ്യാടി: വർഗീയതക്കെതിരെ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ(സി ഐ ടി യു ) കുന്നുമ്മൽ ഏരിയ കമ്മിറ്റി മുള്ളൻകുന്നിൽ തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു.


സിഐടിയു ജില്ലാ കമ്മിറ്റി അംഗം എം എം റഷീദ് ഉദ്ഘാടനം ചെയ്തു. കെ കെ നന്ദനൻ അധ്യക്ഷനായി. ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം ടി കെ ബിജു, ജോയ്മോൻ ജോസഫ് എന്നിവർ സംസാരിച്ചു. ഉമേഷ് സ്വാഗതവും പി സി ബാബു നന്ദിയും പറഞ്ഞു.
CITU organized workers union against communalism