കക്കട്ടിൽ: ഒരുമിച്ച് നടക്കാം വർഗ്ഗീയക്കെതിരെ , ഒന്നായ് പൊരുതാം തൊഴിലിനു വേണ്ടി എന്ന മുദ്രാവാക്ക്യം ഉയർത്തി എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ നയിക്കുന്ന വടക്കൻ മേഖല കാൽനടജാഥയ്ക്ക് കക്കട്ടിൽ ടൗണിൽസ്വീകരണം നൽകി.


ടി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പരിപാടി സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. ബാലൻ ഉദ്ഘാടനം ചെയ്തു. ജാഥ ലീഡർ എൻ. അരുൺ , ഉപ ലീഡർമാരായ വിനീത വിൻസന്റ് , എസ്സ് ഷാജഹാൻ, ജാഥ ഡയരക്ടർ കെ.കെ. സമദ്, ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, പ്രസിഡന്റ് കെ.പി.ബിനൂപ്, സംസാരിച്ചു.
സി.പി.ഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി. ഗവാസ്, പി.സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, കെ.കെ.മോഹൻ ദാസ്, റീന സുരേഷ് ചടങ്ങിൽ സംബന്ധിച്ചു. ലിനീഷ് അരുവിക്കര സ്വാഗതവും ഹരികൃഷണ സുരേഷ് നന്ദിയും പറഞ്ഞു.
Welcome to AIF Northern Region Walk at Kakat