---
title: "തൊട്ടിൽപ്പാലത്ത് പേരമകളുടെ ചവിട്ടേറ്റ്  വയോധികയ്ക്ക് ദാരുണാന്ത്യം "
english_title: "An elderly woman met a tragic end after being trampled by her grand-daughters on the thottilppalam"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/116613/an-elderly-woman-met-a-tragic-end-after-being-trampled-by-her-grand-daughters-on-the-thottilppalam"
published_at: "2023-05-23T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646c7a3482250_death_kuttiadi_pic.jpg"
keywords: []
---

# തൊട്ടിൽപ്പാലത്ത് പേരമകളുടെ ചവിട്ടേറ്റ്  വയോധികയ്ക്ക് ദാരുണാന്ത്യം 

> **Lead Summary:** **കുറ്റ്യാടി **: തൊട്ടിൽപ്പാലത്ത് പൈക്കലങ്ങാടിയിൽ പേരമകളുടെ ചവിട്ടേറ്റ് 70 കാരിക്ക് ദാരുണാന്ത്യം. കണ്ടോത്തറ ഖദീജ ആണ് ഇന്ന് പുലർച്ചെ അതി ദാരുണമായി മരണപ്പെട്ടത്. ഉറങ്ങിക്കിടക്കുന്നതിനിടെ പേരമകളുടെ ചവിട്ടേറ്റാണ് മരണപ്പെട്ടത്. ഉമ്മയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ മകൾ അസ്മ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും കണ്ടത് പേരമകൾ ഉമ്മയുടെ ഖദീജയുടെ ദേഹത്ത് കയറി നിൽക്കുന്നതാണ്.

## Article Content

**കുറ്റ്യാടി **: തൊട്ടിൽപ്പാലത്ത് പൈക്കലങ്ങാടിയിൽ പേരമകളുടെ ചവിട്ടേറ്റ് 70 കാരിക്ക് ദാരുണാന്ത്യം. കണ്ടോത്തറ ഖദീജ ആണ് ഇന്ന് പുലർച്ചെ അതി ദാരുണമായി മരണപ്പെട്ടത്. ഉറങ്ങിക്കിടക്കുന്നതിനിടെ പേരമകളുടെ ചവിട്ടേറ്റാണ് മരണപ്പെട്ടത്. ഉമ്മയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ മകൾ അസ്മ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും കണ്ടത് പേരമകൾ ഉമ്മയുടെ ഖദീജയുടെ ദേഹത്ത് കയറി നിൽക്കുന്നതാണ്.

വില്യാപ്പള്ളി കല്ലേരി സ്വദേശി ആയ ഖദീജയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. തുടർന്ന് വർഷങ്ങളായി പൈക്കളങ്ങാടിയിലെ മകളുടെ വീട്ടിലാണ് ഇവർ താമസം. അതുപോലെ പേരമകൾക്ക് മാനസിക വിഭ്രാന്തി ഉണ്ടന്ന് നാട്ടുകാർ പറഞ്ഞു.തൊട്ടിൽപ്പാലം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ് മാർട്ടത്തിന് മെഡിക്കൽ കോളേജിലേക്ക് അയച്ചു. വൈകുന്നേരം ഖദീജയുടെ ഖബറടക്കം നടത്തും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/116613/an-elderly-woman-met-a-tragic-end-after-being-trampled-by-her-grand-daughters-on-the-thottilppalam)