കക്കട്ടിൽ : (kuttiadinews.in) മഴ ശക്തമാവുന്നതോട് കൂടി റോഡിൽ വെള്ളം കയറുന്നതും ഗതാഗത തടസ്സവും കൂടി വരികയാണ്. ഒപ്പം കാൽനട യാത്രയും തടസ്സപ്പെടുന്ന അവസ്ഥയാണ് .


ഈ സാഹചര്യത്തിലാണ് സംസ്ഥാന പാതയോരത്തെ അഴുക്കു ചാലുകളിൽ നിന്ന് മണ്ണ് നീക്കിയിരിക്കുന്നത് . കുറ്റ്യാടി - നാദാപുരം സംസ്ഥാന പാതയിൽ നരിപ്പറ്റ റോഡ്,കുളങ്ങരത്ത്, വട്ടോളി എന്നിവിടങ്ങളിലാണ് കുന്നുമ്മൽ പഞ്ചായത്ത് നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത് .
Cleaning done; The sewage was cleaned under the leadership of Kunnummal Panchayat