കുന്നുമ്മൽ : (kuttiadinews.in) കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തും ആയുഷ്ഗ്രാം കുന്നുമ്മൽ ബ്ലോക്കും സംയുക്തമായി അന്താരാഷ്ട്ര യോഗാ ദിനാഘോഷം സംഘടിപ്പിച്ചു . കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി ഉദ്ഘാടനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. ചന്ദ്രി നിർവഹിച്ചു.


കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് വി. കെ റീത്ത അധ്യക്ഷയായി. ഡോ. അനീന. പി. ത്യാഗരാജൻ (ജില്ലാ പ്രോഗ്രാം മാനേജർ, നാഷണൽ ആയുഷ്മിഷൻ, കോഴിക്കോട് ) മുഖ്യതിഥി ആയി. ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ സ്വാഗതം പറഞ്ഞു . ഒപ്പം കുന്നുമ്മൽ പഞ്ചായത്തിൽ 'ആയുഷ് യോഗാ ക്ലബ്' രൂപീകരണ ഉദ്‌ഘാടനവും നടന്നു.
ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർക്കും മെമ്പർമാർക്കുമായി ഡോ. അപർണ (യോഗാ ട്രെയിൻർ, ആയുഷ്ഗ്രാമം ) തത്സമയ യോഗാ പരിശീലനം നൽകി .മെഡിക്കൽ ഓഫീസർമാരായ ഡോ. ജഗദീശൻ , ഡോ. ജീജ എന്നിവരും ബി. ഡി. ഒ യും ചടങ്ങിൽ ആശംസകൾ നേർന്നു.ചടങ്ങിൽ ഡോ. അരുൺ പി. എസ് ( സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ, ആയുഷ് ഗ്രാമം ) നന്ദിയും പറഞ്ഞു.
International Yoga Day celebration was organized in Kunnummal Block Panchayath