കുന്നുമ്മൽ: (kuttiadinews.in) കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൻ്റെയും ജെൻഡർ റിസോഴ്സ് സെൻ്റർ ൻ്റെയും സംയുക്തതാഭിമുഖ്യത്തിൽ ഏഴ് പഞ്ചായത്തിലെയും ജനപ്രതിനിധിക്കൾക്ക് ജാഗ്രതാസമിതി ശില്പശാല സംഘടിപ്പിച്ചു. പരിപാടി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ചന്ദ്രി ഉദ്ഘാടനം ചെയ്തു.


സി ഡി പി ഒ അനിത സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർ കൈരളി കെ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിലെ എം പി കുഞ്ഞിരാമൻ എന്നിവർ ആശംസ അർപ്പിച്ചു.
ഒപ്പം തൂണേരി ബ്ലോക്ക് സി ഡി പി ഒ ഗീത എം ജി , നവാസ് മാസ്റ്റർ മൂന്നാംകൈ , ബ്ലോക്ക് മെമ്പർമാരായ വഹീദ അരീക്കൽ ഗീത രാജൻ എന്നിവർ ക്ലാസ് എടുത്തു. വുമൺ ഫെസിലിറ്റേറ്റർ അതുല്യ വിന്ദ് നന്ദിയും പറഞ്ഞു.
ഒപ്പം എല്ലാ പഞ്ചാത്തുകളിലെയും സ്ത്രീകൾക്കും കൗമാരകുട്ടികൾക്കും ആവശ്യമായ കൗൺസിലിംഗ് സൗകര്യം നൽകുന്നതിനും വാർഡ് തല ,പഞ്ചായത്ത് തല ജാഗ്രതസമിതി ശക്തിപെടുതുന്നതിനും ബ്ലോക്ക് ജെൻഡർ റിസോഴ്സസ് സെൻ്റർ പ്രവർത്തനം നടത്തിവരികയാണ്.
#workshop # kunnummal block panchayath # Gender Resource Center