വട്ടോളി : (kuttiadinews.in) വട്ടോളിയിൽ 'ആവാസ വ്യവസ്ഥയിൽ കാവുകളുടെ പങ്ക് 'എന്ന വിഷയത്തിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ജൈവ വൈവിധ്യ ശില്പശാല സംഘടിപ്പിച്ചു. ശില്പ ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. ചന്ദ്രി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈ :പ്രസിഡന്റെ അധ്യക്ഷത വഹിച്ചു .


കൂത്താളി ജില്ലാ ഫാം ഡയരക്ടർ പി. പ്രകാശൻ മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയിൽ സി. പി. ശശി വിഷയ വതരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷന്മാരായ എൻ. കെ. ലീല, എൻ. പി. കുഞ്ഞി രാമൻ, ലീബസുനിൽ,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ. ഒ. ദിനേശൻ, ടി. വി. കുഞ്ഞികണ്ണൻ, ടി. പി. വിശ്വനാഥൻ, വഹീത അരീക്കര, കൈരളി. കെ, ഗീത ജി ഇ ഒ എന്നിവർ സംസാരിച്ചു. വിവിധ കാവുകളെ പ്രതിനിധീകരിച്ച് വി. പി. കണാരൻ, ദാസൻ. വി, കൃഷ്ണൻ കായക്കൊടി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
#boidivercity #workshop #held in #vattoli