കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്തിൽ ഹരിതകർമ സേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് ഡിജിറ്റൽ വെയിങ് മെഷീനുകൾ കൈമാറി.


ബാങ്ക് ഓഫ് ബറോഡ കുറ്റ്യാടി ബ്രാഞ്ചിന്റെ 116-ാം വാർഷികത്തിന്റെ ഭാഗമായി സി.എസ്.ആർ ഫണ്ടുപയോഗിച്ച് നൽകിയ മെഷീനുകൾ വൈസ് പ്രസിഡന്റ് വി.വിജിലേഷ് ഏറ്റു വാങ്ങി.
ബാങ്ക് ഓഫ് ബറോഡ കുറ്റ്യാടി ശാഖാ മാനേജർ സതീഷ്, ശദേഷ്കുമാർ, അബ്ദുൽ റഷീദ്, നിജീഷ് സംബന്ധിച്ചു.
#kakkattil #Weighing #machines #handedover #harithakarmasena