കായക്കൊടി: ( kuttiadinews.in ) കായക്കൊടി ഐക്കൽ താഴെ കണയംകോട് റോഡ് ഗതാഗത യോഗ്യമല്ലാത്തതിനാൽ അതുവഴിയുള്ള ഓട്ടോ സർവ്വീസ് നിർത്തിവെക്കാൻ സി. ഐ ടി. യു തീരുമാനിച്ചു . നാളെ മുതൽ അനിശ്ചിത കാലത്തേക്കാണ് സർവ്വീസ് നിർത്തി വയ്ക്കാൻ തീരുമാനിച്ചത്.


സി. ഐ ടി. യു ഓട്ടോറിക്ഷ സെക്ഷൻ കമ്മിറ്റി കായക്കൊടി പഞ്ചായത്ത് പ്രസിഡന്റിന് കഴിഞ്ഞ ദിവസമായിരുന്നു പരാതി നൽകിയത് . നിരവധി ആളുകൾ യാത്രയ്ക്കായി ഉപയോഗിക്കുന്ന വഴി കൂടിയായിരുന്നു ഇത്. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര വാഹനങ്ങൾക്ക് കേടുപാട് ഉണ്ടാക്കുന്നു.
ഇതേ തുടർന്നാണ് സി. ഐ. ടി. യു ഓട്ടോ ടാക്സി സെക്ഷൻ കമ്മിറ്റി പരാതി നൽകിയത് . ഐക്കൽ താഴെ ഭാഗത്തു ഏകദേശം ഒന്നര കീ. മി ഭാഗം തീർത്തും ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലാണ്. അതുകൊണ്ടു തന്നെ ഈ ഭാഗത്തേക്കുള്ള സർവീസ് പൂർണമായും നിർത്തിവയ്‌ക്കേണ്ട അവസ്ഥയിലാണെന്നും പരാതിയിൽ അറിയിച്ചിരുന്നു.
#Autoservice #stopped #tomorrow #Kanyamkodroad #Kayakkodi #CITU #Auto #Section #Committee