കായക്കൊടി: (kuttiadinews.com) നവീകരണം പൂർത്തിയാക്കിയ പുന്നത്തോട്ടം അംഗനവാടിപി - ടി കെ എം വായനശാല റോഡ് നാടിന് സമർപ്പിച്ചു. പണി പൂർത്തിയായ റോഡിന്റെ ഉദ്ഘാടനം വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉമ നിർവ്വഹിച്ചു . ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിൻറെ നവീകരണം പൂർത്തിയാക്കിയത്.


നാൽപ്പത് വർഷത്തോളം പഴക്കമുള്ള പുന്നത്തോട്ടം അംഗനവാടി മുതൽ 170 മീറ്റർ റോഡാണ് നവീകരിച്ചിരിക്കുന്നത്. തൊട്ടിൽപ്പാലത്തേക്കും ദേവർകോവിൽ ഭാഗത്തേക്കും പോകാനുള്ള ഒരു എളുപ്പവഴി കൂടിയാണ് ഈ റോഡ്. പ്രദേശവാസികളുടെ ഏറെ നാളത്തെ സ്വപ്നം കൂടിയാണ് ഈ റോഡ് .
പരിപാടിയിൽ വാർഡ് വികസന സമിതി കൺവീനർ പി പി സുകിലേഷ് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ എം റീജ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സരിത മുരളി, പി പി മനോജൻ എന്നിവർ ആശംസ അർപ്പിച്ചു. റോഡ് കമ്മിറ്റി കൺവീനർ പി ടി രജീഷ് നന്ദി പറഞ്ഞു
#development #Punathottam #Anganawadi #PTKM #Readingroom #road #dedicated #locals