കായക്കൊടി: തകർന്ന് തരിപ്പണമായ കായക്കൊടി ഐക്കൽ താഴെ - കണയംകോട് റോഡ് ഗതാഗത യോഗ്യമല്ലാതായ വിഷയത്തിൽ വിശദീകരണവുമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രംഗത്ത്.


സി ഐ ടി യു ഓട്ടോറിക്ഷ സെക്ഷൻ കമ്മിറ്റി സമർപ്പിച്ച പരാതിയിലാണ് വിശദീകരണവുമായി പഞ്ചായത്ത് പ്രസിഡന്റ് ഷിജിൽ ഒ .പി. രംഗത്ത് വന്നത്.
റോഡ് ഗതാഗത യോഗ്യമാക്കാൻ കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് സി ഐ ടി യു പരാതി നൽകിയിരുന്നു. മലയോര ഹൈവേയുടെ ഭാഗമായി റോഡുകളിൽ പണി നടക്കുന്നുണ്ട്.
എന്നാൽ ഐക്കൽ താഴെ മുതൽ കായക്കൊടി വരെയുള്ള ഭാഗങ്ങളിൽ ഭൂമി വിട്ടുനൽകാത്തതിനാലാണ് റോഡിന്റെ പണി പൂർത്തീകരിക്കാൻ സാധിക്കാത്തതെന്ന് പ്രസിഡന്റ് പറഞ്ഞു.
മലയോര ഹൈവേയുടെ പണി നടക്കുന്ന ചിലയിടങ്ങളിൽ സ്വകാര്യ വ്യക്തികൾ നൽകിയ സ്റ്റേ ഓർഡർ ഉള്ളതിനാൽ ഈ പ്രദേശങ്ങളിലെ റോഡ് പണി മുടങ്ങിക്കിടക്കുകയാണ്.
സ്ഥലം വിട്ടു നൽകിയാൽ മാത്രമേ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ യെന്നും പ്രസിഡന്റ് വ്യക്തമാക്കി.
#KanayamkodRoad #Grampanchayath #President #explained #complaint #CITU #autorickshaw #workers