കായക്കൊടി: (kuttiadinews.com) 'ഒരു ലക്ഷം കൃഷിയിടങ്ങൾ' എന്ന പദ്ധതിയുടെ ഭാഗമായി കായക്കൊടി ഗ്രാമപഞ്ചായത്തിലെ കരിമ്പാലക്കണ്ടി വാർഡിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. വാർഡ് മെമ്പറും വാർഡിലെ കർഷകരും ചേർന്ന് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.


ചിങ്ങം ഒന്ന് കർഷ ദിനത്തോട് അനുബന്ധിച്ച് ഒരു ലക്ഷം പുതിയ കൃഷിയിടങ്ങൾ ആരംഭിക്കാനായി കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ആഹ്വാനം ചെയ്തതിന്റെ ആദ്യപടിയായാണ് വൃക്ഷത്തൈ നട്ടുപിടിപ്പിച്ചത്. ഓരോ പഞ്ചായത്തിലെയും ഓരോ വാർഡിലും ആറ് പുതിയ കൃഷിയിടങ്ങൾ ഒരുക്കണമെന്നതാണ് പദ്ധതിയുടെ ലക്ഷ്യം .
ടി.ടി സുരേഷ് മാസ്റ്ററുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പരിപാടിയിൽ എം രവീന്ദ്രൻ, ടി. ടി സുരേഷ് മാസ്റ്റർ, പി. പി കൃഷ്ണൻ, ജി. പി രാജീവൻ, വാർഡ് മെമ്പർ എം റീജ എന്നിവർ പങ്കെടുത്തു.
#We have #also #taken #agriculture 3launched #One Lakh #Farms' project