കായക്കൊടി: കായക്കൊടി ഗ്രാമപഞ്ചായത്തും കായക്കൊടി കൃഷിഭവനും ചേർന്ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കർഷകദിനം ആചരിച്ചു.


പഞ്ചായത്ത് പ്രസിഡൻറ് ഒ.പി ഷിജിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സി. എം. യശോദ ഉദ്ഘാടനം നിർവഹിച്ചു.
വിവിധതലത്തിലുള്ള കർഷകരെ ആദരിച്ച ചടങ്ങിൽ പഞ്ചായത്തിലെ നാല് സ്കൂളുകളിലുള്ള കുട്ടിക്കർഷകർ യുവകർഷകർ ക്ഷീരകർഷകർ എന്നിവരെയും ആദരിച്ചു.
ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഉമ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സരിത മുരളി, വൈസ് പ്രസിഡന്റ് സജിഷ എടക്കുടി മെമ്പർമാരായ കുഞ്ഞബ്ദുള്ള,
ബിജു കെ. പി, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ അജിത്ത്, പി. പി. മൊയ്തു കെ.കെ.സി കുഞ്ഞബ്ദുള്ള മാസ്റ്റർ എന്നിവർ ചടങ്ങിന് ആശംസയർപ്പിച്ച് സംസാരിച്ചു.
#Kayakkodi #Grampanchayath #honors #farmers #Farmersday