കായക്കൊടി: മലയോര ഹൈവേയുടെ പണി പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ അത് യാഥാർത്ഥ്യമാക്കാൻ വേണ്ടി ബഹുജന മാർച്ച് സംഘടിപ്പിച്ചിരിക്കുകയാണ് ജനകീയ കമ്മിറ്റി.


വൈകിട്ട് 4 മണിയോടുകൂടിയാണ് ബഹുജന മാർച്ച് ആരംഭിച്ചത്. കണയംകോട് മുതൽ കായക്കൊടി വരെയാണ് മാർച്ച് സംഘടിപ്പിച്ചത്.
നിലവിൽ ചില സ്വകാര്യ വ്യക്തികൾ സ്ഥലം വിട്ടു നൽകാത്തതിനാലാണ് ഹൈവേയുടെ പണി പൂർത്തീകരിക്കാൻ സാധിക്കാത്തത്. ഐക്കൽ താഴെ മുതൽ കായക്കൊടി വരെയുള്ള റോഡ് വളരെ ശോചനീയാവസ്ഥയിലാണ്.
റോഡിനു വേണ്ടി സ്ഥലം വിട്ടു നൽകിയാൽ മാത്രമേ ഈ ഭാഗങ്ങളിലെ പണി പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ.
#Mountain #highway #made #reality #People #Committee #organized #bahujanamarch