മരുതോങ്കര: (kuttiadinews.in) ഒ സി എം ജി യു പി എസ് ചെറുകുന്ന് അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു. ബഹു . ഹെഡ് മാസ്റ്റർ മനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.


ശ്രീ ജബ്ബാർ മാസ്റ്റർ അധ്യക്ഷനായ ചടങ്ങിൽ എസ് ആർ ജി കൺവീനർ ഷിജിലേഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു. സ്കൂൾ ലീഡർ വൈഗാലക്ഷ്മി ആശംസ അറിയിച്ചു സംസാരിച്ചു.
അധ്യാപകർ മുഴുവനായി വിജ്ഞാന ദീപം തെളിയിക്കുകയും അക്ഷര ദീപം ഒരുക്കുകയും ചെയ്തു. വിദ്യാർഥികൾ ആശംസ കാർഡുകൾ നൽകി കൊണ്ട് ദിനാചരണം മനോഹരമാക്കി.
#Teachersday #celebrated