മരുതോങ്കര:(kuttiadinews.in) മരുതോങ്കര ഗ്രാമപഞ്ചായത്ത് മെമ്പറും മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റുമായ ഇല്ലിക്കൽ ജോസ് കുട്ടിയുടെ ഒന്നാം ചരമ വാർഷികംആചരിച്ചു.ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.


മരുതോങ്കര മണ്ഡലത്തിലെ കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ട് പാറക്കൽ ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി മുൻ മണ്ഡലം പ്രസിഡന്റ് കെ പി അബ്ദുൾ റസാഖ് ഉദ്ഘാടനം ചെയ്തു.
കെ സി കൃഷ്ണൻ മാസ്റ്റർ, എൻ കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, സി എൻ രവീന്ദ്രൻ, കെ സി കൃഷ്ണൻ മാസ്റ്റർ, വി എം ചന്ദ്രൻ, മോഹനൻ മത്തത്ത്,ജീവൻ പ്രകാശ്, എം കെ ഇബ്രാഹിം കാസിം പരുതാണ്ടി, ഫിറോസ് കെ കെ, ബഷീർ വി കെ, ജമാൽ എ കെ സി,കെ മൊയ്തു, കെ പ്രകാശ്, സലാം, മൊയ്തു പികെ വീട്ടിലിനേഷ് ടി പി സുബൈർ എന്നിവർ സംസാരിച്ചു.
#first #death #anniversary #Jose Kuti