കുന്നുമ്മൽ:(kuttiadinews.in)ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്കിനു കീഴിലെ കോവുകുന്ന് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൃദയപൂർവ്വം ഉച്ച ഭക്ഷണ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പൊതിച്ചോർ വിതരണംചെയ്തു.


മേഖലയിലെ നിരവധി യൂണിറ്റുകളിൽ നിന്ന് ശേഖരിച്ച 3310ഓളം പൊതിച്ചോറുകൾ ആണ് വിതരണം ചെയ്തത്.കായക്കൊടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജിൽ ഒ.പി യുടെ സാന്നിധ്യത്തിൽ സിപിഐഎം കോവുകുന്നു മുൻ ലോക്കൽ സെക്രട്ടറി പി പി നാണു ഫ്ലാഗ് ഓഫ് ചെയ്തു.
കോവുകുന്നു മേഖല സെക്രട്ടറി വരുൺ, മേഖല പ്രസിഡന്റ് ഷിബിൻ, കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി അംഗം അജേഷ് ഉൾപ്പെടെ നിരവധി പ്രവർത്തകർ ഇതിന്റെ ഭാഗമായി.
#DYFI #Kovukunnu #Region #Committee #Potichor #distributed