മരുതോങ്കര:(kuttiadinews.in) നിപ ബാധ സംശയം സ്ഥിതീകരിച്ചതിനെ തുടർന്ന് പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി. ഈ മാസം 30 നു ശേഷം പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ ലിസ്റ്റ് തയ്യാറാക്കും.


നിലവിൽ ഇവിടെ കൺട്രോൾ റൂം പ്രവർത്തനങ്ങൾ ആരംഭിച്ചു. താലൂക്ക് ആശുപത്രിയിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്കൂളുകൾക്കും മദ്രസകൾക്കും അംഗൻവാടികൾക്കും ഇന്ന് ലീവ് നൽകിയിട്ടുണ്ട്.
കൂടാതെ തൊഴിലുറപ്പ് തൊഴിലാളികളും ഇന്ന് പണി നിർത്തി വെച്ചിട്ടുണ്ട്. നിലവിൽ കർശന നിരോധനം ഏർപ്പെടുത്തേണ്ട സ്ഥിതി വന്നിട്ടില്ല.അടിയന്തര യോഗങ്ങൾക്ക് ശേഷം കൂടുതൽ നിർദേശങ്ങൾ പുറത്തിറക്കുമെന്ന് വാർഡ് മെമ്പർ സമീറ അറിയിച്ചു.
#New #alert #issued #Maruthonkara