കുറ്റ്യാടി: രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കൂടി നിപ രോഗലക്ഷണം. ഇവരുടെ സാമ്പിളുകൾ പൂനെയിലേക്ക് അയച്ചു. അതേസമയം, മരുതോങ്കരയിൽ നിപ ബാധിച്ചു മരിച്ച 47കാരന്റെ റൂട്ട് മാപ് പുറത്തുവിട്ടു.


ആഗസ്റ്റ് 22 നാണ് മരിച്ചയാള്‌ക്ക് ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്.
ആഗസ്റ്റ് -23 വൈകീട്ട് 7 മണിക്ക് തിരുവള്ളൂർ കുടുംബ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് ആഗസ്റ്റ് -25 11 മണിക്ക് മുള്ളംകുന്ന് ഗ്രാമീണ ബാങ്ക് സന്ദർശിച്ചു. ഇതേ ദിവസം 12:30 കള്ളാട് ജുമാ മസ്ജിദ് സന്ദർശിച്ചതായും റൂട്ട് മാപ്പിലുണ്ട്.
ആഗസ്റ്റ് -26 രാവിലെ 11 മുതൽ 1:30 വരെ കുറ്റ്യാടി ഡോ.ആസിഫലി ക്ലിനിക്കിൽ,
ആഗസ്റ്റ് - 28 രാത്രി 09:30 ന് തൊട്ടിൽപ്പാലം ഇഖ്റ ആശുപത്രിയിൽ,
ആഗസ്റ്റ് 29- അർദ്ധരാത്രി 12 ന് കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ,
ആഗസ്റ്റ് -30 ന് ആശുപത്രിയിൽ വെച്ച് മരിച്ചു. ഇത്തരത്തിലാണ് റൂട്ട് മാപ്പിലുള്ളത്.
#routemap #47yearold #died #Nipah #Maruthonkara #ready