കുറ്റ്യാടി:(kuttiadinews.in)കുറ്റ്യാടി മേഖലയിലെ നിപ്പ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പ് സന്ദർശനം നടത്തി.


കേന്ദ്ര മൃഗസംരക്ഷണ ഉദ്യോഗസ്ഥരും കേരള വെറ്റിനറി ആൻഡ് ആനിമൽ സയൻസ് സർവകലാശാല അധികൃതരും അടങ്ങുന്ന സംഘമാണ് എത്തിയത്.
നിപ സ്ഥിരീകരിച്ച മേഖലയിലെ വളർത്തുമൃഗങ്ങൾ പന്നികൾ വവ്വാലുകൾ എന്നിവയിൽ നിന്ന് സംഘം സാമ്പിളുകൾ ശേഖരിച്ചു തുടങ്ങി. മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദാലിയുടെ വീട് കേന്ദ്ര സംഘം സന്ദർശിച്ചു.
പരിസരപ്രദേശത്തുള്ള പൂച്ച,ആട് ,പശു എന്നിവയിൽ നിന്നും സാമ്പിൾ എടുക്കുകയും ചെയ്തു. കൂടാതെ മരിച്ചയാളുടെ കൃഷി സ്ഥലത്തുള്ള പഴന്തീനി വവ്വാലുകളുടെ സ്രവസാമ്പിളുകളും ശേഖരിക്കും.
ജോയിൻ കമ്മീഷണർമാരായ ഡോക്ടർ എച്ച് ആർ ഖന്ന,, ഡോക്ടർ വിജയകുമാർ ടിയോട്യ,ഭോപ്പാൽ ഐ എച്ച് എസ് എഡി പ്രിൻസിപ്പൽ ഡോക്ടർ അശ്വിൻ റാവത്ത്, ബംഗളൂരു എസ് ആർ ഡി സി എല്ലിലെ ഡോക്ടർ ബിപി ശങ്കർ എന്നിവരാണ് സംഘത്തിൽ ഉള്ളത്.
#nipah #resistance #animal #protection #officials #visited #kallad #area