#nipah | നിപ പ്രതിരോധം; കള്ളാട് മേഖല മൃഗസംരക്ഷണ ഉദ്യോഗസ്ഥർ സന്ദർശിച്ചു

#nipah | നിപ പ്രതിരോധം; കള്ളാട് മേഖല മൃഗസംരക്ഷണ ഉദ്യോഗസ്ഥർ സന്ദർശിച്ചു
Sep 19, 2023 10:26 PM | By Priyaprakasan

കുറ്റ്യാടി:(kuttiadinews.in)കുറ്റ്യാടി മേഖലയിലെ നിപ്പ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പ് സന്ദർശനം നടത്തി.

കേന്ദ്ര മൃഗസംരക്ഷണ ഉദ്യോഗസ്ഥരും കേരള വെറ്റിനറി ആൻഡ് ആനിമൽ സയൻസ് സർവകലാശാല അധികൃതരും അടങ്ങുന്ന സംഘമാണ് എത്തിയത്.

നിപ സ്ഥിരീകരിച്ച മേഖലയിലെ വളർത്തുമൃഗങ്ങൾ പന്നികൾ വവ്വാലുകൾ എന്നിവയിൽ നിന്ന് സംഘം സാമ്പിളുകൾ ശേഖരിച്ചു തുടങ്ങി. മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദാലിയുടെ വീട് കേന്ദ്ര സംഘം സന്ദർശിച്ചു.

പരിസരപ്രദേശത്തുള്ള പൂച്ച,ആട് ,പശു എന്നിവയിൽ നിന്നും സാമ്പിൾ എടുക്കുകയും ചെയ്തു. കൂടാതെ മരിച്ചയാളുടെ കൃഷി സ്ഥലത്തുള്ള പഴന്തീനി വവ്വാലുകളുടെ സ്രവസാമ്പിളുകളും ശേഖരിക്കും.

ജോയിൻ കമ്മീഷണർമാരായ ഡോക്ടർ എച്ച് ആർ ഖന്ന,, ഡോക്ടർ വിജയകുമാർ ടിയോട്യ,ഭോപ്പാൽ ഐ എച്ച് എസ് എഡി പ്രിൻസിപ്പൽ ഡോക്ടർ അശ്വിൻ റാവത്ത്, ബംഗളൂരു എസ് ആർ ഡി സി എല്ലിലെ ഡോക്ടർ ബിപി ശങ്കർ എന്നിവരാണ് സംഘത്തിൽ ഉള്ളത്.

#nipah #resistance #animal #protection #officials #visited #kallad #area

Next TV

Related Stories
നടുക്കത്തോടെ അടുക്കം; നബീലിന്റെ ഖബറടക്കം ഇന്ന് വൈകിട്ട്

May 10, 2025 03:50 PM

നടുക്കത്തോടെ അടുക്കം; നബീലിന്റെ ഖബറടക്കം ഇന്ന് വൈകിട്ട്

തൊട്ടിൽപ്പാലം റോഡിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം...

Read More >>
ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്യൺ ക്യാഷ് പ്രൈസ് പദ്ധതി

May 10, 2025 02:41 PM

ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്യൺ ക്യാഷ് പ്രൈസ് പദ്ധതി

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ്...

Read More >>
നടുപ്പൊയിലിൽ ബഡ്‌സ് സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

May 10, 2025 01:45 PM

നടുപ്പൊയിലിൽ ബഡ്‌സ് സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

നടുപ്പൊയിലിൽ ബഡ്‌സ് സ്‌കൂൾ കെട്ടിടം ഉദ്ഘാടനം...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

May 10, 2025 12:44 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

വടകര പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മികച്ച...

Read More >>
പുത്തൻ ബാഗും കുടയും; കക്കട്ടിൽ വിദ്യാർത്ഥികൾക്കായി സ്കൂൾ വിപണി സജീവം

May 10, 2025 12:00 PM

പുത്തൻ ബാഗും കുടയും; കക്കട്ടിൽ വിദ്യാർത്ഥികൾക്കായി സ്കൂൾ വിപണി സജീവം

കക്കട്ടിൽ വിദ്യാർത്ഥികൾക്കായി സ്കൂൾ വിപണി സജീവം...

Read More >>
പൊന്നാട അണിയിച്ചു; നവാസ് പാലേരിക്ക് മാപ്പിളകലാ അക്കാദമിയുടെ സ്നേഹാദരം

May 10, 2025 10:45 AM

പൊന്നാട അണിയിച്ചു; നവാസ് പാലേരിക്ക് മാപ്പിളകലാ അക്കാദമിയുടെ സ്നേഹാദരം

നവാസ് പാലേരിക്ക് മാപ്പിളകലാ അക്കാദമിയുടെ സ്നേഹാദരം...

Read More >>
Top Stories