വേളം:(kuttiadinews.in) മാലിന്യമുക്തം നവകേരളം എന്ന പരിപാടിയുടെ ഭാഗമായുള്ള ക്യാമ്പയിനിന്റെ ഭാഗമായി വേളം ഗ്രാമ പഞ്ചായത്തും വേളം ഹയർ സെക്കണ്ടറി സ്കൂളും സംയുക്തമായി നടത്തിയ ഗൃഹസന്ദർശനവും ലഘുലേഖ വിതരണവും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു.


കർമ്മ സേനാംഗങ്ങൾ, ആശാ വർക്കർമാർ, ജനപ്രതിനിധികൾ, NSS വളണ്ടിയർമാർ തുടങ്ങിയവർ ഗൃഹ സന്ദർശന പരിപാടിയിൽ പങ്കെടുത്തു.
പ്രിൻസിപ്പൾ കെ.ടി.അബ്ദുൾ ലത്തീഫ്, വൈസ് പ്രസിഡണ്ട് കെ.സി. ബാബു, ഗ്രാമ പഞ്ചായത്ത് അംഗം കിണുള്ളതിൽ അസീസ്. ആശാ വർക്കർ പ്രതിനിധി ഗീത. പി., ഹരിത കർമ്മസേന പ്രതിനിധി ടി. നിജി, NSS ചാർജ് ഓഫീസർ റയീസ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. നൂറിലധികം വീടുകളിൽ സംഘം സന്ദർശനം നടത്തി ലഘുലേഖകൾ വിതരണം ചെയ്തു.
#garbagefree #new #kerala #home #visits #pamphlet #distribution #conducted