വേളം:(kuttiadinews.in) ആരോഗ്യ സേവനങ്ങൾ ജനകീയ ആരോഗ്യ സേവനങ്ങളിലൂടെ എല്ലായിടത്തും എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ആയുഷ്മാൻ ഭവയുടെ പരിപാടി നടത്തി.


പൂളക്കൂൽ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തിയ ആരോഗ്യ മേള വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു.
സമ്പൂർണ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ആയുഷ്മാൻ ഭവ ക്യാമ്പയിൻ സൗജന്യ ജീവിത ശൈലീ രോഗ നിർണയം ,രക്ത പരിശോധന,ഡയറ്റീഷൻസ് സേവനം, ആയുഷ്മാൻ ഭാരത് ഐഡി തുടങ്ങിയ സേവനങ്ങൾ തുടങ്ങിയവ ജനങ്ങൾക്ക് നൽകി.
കൂടാതെ പരിപാടിയുടെ ഭാഗമായി അവയവ ദാന പ്രതിജ്ഞയും ചൊല്ലി കൊടുത്തു.
#ayushmanbhava #velam #grampanchayat #family #fealth #fenter #organized #health #fair