വേളം: (kuttiadinews.in) വേളം ഗ്രാമ പഞ്ചായത്ത് 22-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ടോയ്ലറ്റ് കോപ്ലക്സ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു.


കൂളിക്കുന്നിൽ പ്രവർത്തിക്കുന്ന ഹോമിയോ ഡിസ്പൻസറിക്കു കൂടി ഉപയോഗിക്കാൻ വേണ്ടിയാണ് കോപ്ലക്സ് നിർമ്മിച്ചത്. നിരവധി സ്കൂളുകളും കായിക സമിതികളും അത്ലറ്റിക്സ് മൽസരങ്ങളും ഗെയിംസ് മൽസരങ്ങളും നടത്തുന്നത് ഈ സ്റ്റേഡിയത്തിലാണ്.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സി. ബാബു അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സുമ മലയിൽ, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സറീന നടുക്കണ്ടി, ബ്ലോക്ക് മെംബർ ടി.വി.കുഞ്ഞിക്കണ്ണൻ, ഗ്രാമപഞ്ചായത്ത് മെംബർമാരായ ചന്ദ്രൻ മാഷ് ,തായന ബാലാമണി, കിണറുള്ളതിൽ അസീസ്,
കെ.സി.സിത്താര, ഇ.പി.സലിം, എം.സി. മൊയ്തു, സി.പി. ഫാത്തിമ ആശുപത്രി മാനേജിങ്ങ് കമ്മിറ്റി മെംബർമാരായ പി.കെ.സി. അസീസ്, പി.കെ. സജീവൻ, പി.എം. ബാബു, പരപ്പിൽ ബാലൻ, മെഡിക്കൽ ഓഫീസർ ഡോ. നിഖില തുടങ്ങിയവർ പങ്കെടുത്തു.
#koulikun #stadium #toilet #complex #inaugurated #velom