വേളം : (kuttiadinews.in) ബി ജെ പി യെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സി പി ഐ ദേശവ്യാപകമായി നടത്തിവരുന്ന പ്രചരണ പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി വേളം ലോക്കൽ കമ്മിറ്റി കാൽ നട പ്രചരണ ജാഥ സഘടിപ്പിച്ചു .


ജാഥ പെരുവയലിൽ വെച്ച് സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ എം രാജീവൻ അധ്യക്ഷത വഹിച്ചു.
മണ്ഡലം സെക്രടറി കെ പി പവിത്രൻ , ജാഥാ ലീഡർ കെ സത്യൻ, ഉപ ലീഡർ ടി ജിഷ ഡയറക്ടർ സി കെ ബാബു, ടി ബാലകൃഷ്ണൻ പ്രസംഗിച്ചു.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നൽകിയ സ്വീകരണ യോഗങ്ങളിൽ സി കെ ബിജിത്ത് ലാൽ , അഡ്വ : കെ പി ബിനൂപ്, കെ കെ ബാലകൃഷ്ണൻ , ലീഡർ കെ സത്യൻ ഉപ ലീഡർ ടി ജിഷ, ഡയറക്ടർ സി കെ ബാബു, റിനി ത പള്ളിയത്, സി മല്ലിക കമ്മന സുരേഷ് എൻപി സുജിത്ത് ജലീഷ് കരുവോത്ത് എൻ രാജേന്ദ്രൻ പി അനിഷ് സി രജീഷ് പ്രസംഗിച്ചു.
ജാഥ കേളോത്ത് മുക്കിൽ സമാപിച്ചു സമാപന സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സി രജീഷ് അധ്യക്ഷത വഹിച്ചു. ജാഥാലീഡർ കെ സത്യൻ, സി കെ ബിജിത്ത് ലാൽ , അഡ്വ കെ പി ബിനൂപ്, കെ കെ ബാലകൃഷ്ണൻ പ്രസംഗിച്ചു.
#throw #out #bjp #save #country #cpi #velam #local #committee #organized #foot #campaign