ചേരാപുരം: (kuttiadinews.in) വേളം ഗ്രാമപഞ്ചായത്ത് സ്കൂൾ കലോത്സവം ചേരാപുരം ന്യൂ എൽ പി സ്കൂൾ കാക്കുനിയിൽ സംഘടിപ്പിച്ചു.


കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ ചേരാപുരം യു.പി സ്കൂളും, ഗവ: എൽ.പി സ്കൂൾ ചേരാപുരവും ഒന്നാം സ്ഥാനം നേടി.ചേരാപുരം ന്യൂ എൽ. പി സ്കൂൾ രണ്ടാം സ്ഥാനവും ഗവ :എൽ പി അരമ്പോൾ മൂന്നാം സ്ഥാനവും നേടി.
അറബിക് കലാമേളയിൽ ചേരാപുരം ന്യൂ എൽ പി സ്കൂൾ കാക്കുനിയും, എം ഡി എൽ പി വേളവും ഒന്നാം സ്ഥാനം നേടി. ചേരാപുരം യു. പി. എസ്. രണ്ടാം സ്ഥാനവും ഗവ :എൽ പി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്വാഗത സംഘം ചെയർമാൻ വാർഡ് മെമ്പർ പി സൂപ്പി മാസ്റ്റർ അധ്യക്ഷത വഹിച്ചു.
വൈ: പ്രസിഡണ്ട് കെ സി ബാബു മാസ്റ്റർ, മെമ്പർമാരായ സറീന നടുക്കണ്ടി,ടി വി കുഞ്ഞിക്കണ്ണൻ, ഇ. പി സലീം, പി പി ചന്ദ്രൻ മാസ്റ്റർ , ഷൈനി കെ. കെ, എന്നിവർ ആശംസകൾ അറിയിച്ചു.
മനോജ് കുമാർ പി. പി, ഇ കെ സുബൈർ, വി കെ. അബ്ദുള്ള,എ. കെ രാജീവൻ മാസ്റ്റർ, ആർ. കെ ശങ്കരൻ, സുമയ്യ മുച്ചിലോട്, എ മൊയ്‌തു ഹാജി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഹെഡ് മിസ്‌ട്രസ് ഫസ്നടീച്ചർ എ കെ സ്വാഗതവും ജുനൈദ് മാസ്റ്റർ പി നന്ദിയും പറഞ്ഞു വിജയികൾക്കുള്ള ട്രോഫികൾ പ്രസിഡണ്ട് നയീമ കുളമുള്ളതിൽ വിതരണം ചെയ്തതു.
#velom #gramapanchayat #school #artfestival #cherapuram #winners