വേളം: (kuttiadinews.in) എട്ടാമത് ദേശീയ ആയുർവേദ ദിനചാരണത്തിന്റെ ഭാഗമായി വേളം ഗ്രാമപഞ്ചായത്തിന്റെ ഭജനമഠത്ത് സ്ഥിതി ചെയ്യുന്ന ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ ജീവിതശൈലീ രോഗങ്ങൾ എല്ലാ വ്യാഴാഴ്‌ചയും രാവിലെ 9 മുതൽ 2 വരെ സ്പെഷ്യൽ ഒപി ആരംഭിച്ചു.


തെറ്റായ ആഹാര വിഹാര ശീലങ്ങൾക്കൊണ്ടുണ്ടാകുന്ന പ്രഷർ, ഷുഗർ, കൊളെസ്ട്രോൾ, തൈറോയ്ഡ്, അമിത വണ്ണം തുടങ്ങിയ രോഗങ്ങൾക്ക് ഒപി വഴി ചികിത്സ ലഭ്യമാണ്. മരുന്നുകൾക്കൊപ്പം നല്ല ആഹാരശീലങ്ങളും നല്ല ജീവിത രീതികളും, യോഗ- പ്രണായാമം മുതലായവയും രോഗികൾക്ക് പറഞ്ഞുകൊടുക്കും.
വർഷങ്ങളായി ഇംഗ്ലീഷ് മരുന്ന് കഴിക്കുന്നവർക്ക് അതോടൊപ്പം തന്നെ ഇവയും ഉപയോഗപ്പെടുത്തി രോഗങ്ങളെ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കാം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ചടങ്ങിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.
ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.അനീഷ് കുമാർ പ്രസിഡന്റ് നയീമ കുളമുള്ളത്തിന്റെ ബ്ലഡ് പ്രഷർ പരിശോധിച്ചു.
ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. അനീഷ് കുമാർ, ജനപ്രധിനിധികളായ ഇ പി സലീം, പി പി ചന്ദ്രൻ മാസ്റ്റർ, എം സി മൊയ്തു, ഹെഡ് ക്ലാർക്ക് ജിതേഷ്, ഗഫൂർ, തുടങ്ങിയവർ പങ്കെടുത്തു.
#BhajanamadamAyurvedaDispensary #special #lifestyle #diseases #started